തൃശ്ശൂര്‍: തിരുവില്വാമല എഴുന്നള്ളത്ത് കടവിലെ ചെക്ക് ഡാമില്‍ കാര്‍ മറിഞ്ഞു.പുഴയിലേക്ക് മറിഞ്ഞ കാറില്‍ നിന്ന് യാത്രക്കാരന്‍ കൊണ്ടാഴി സ്വദേശി ജോണിയെ മീന്‍പിടിത്തക്കാര്‍ രക്ഷപ്പെടുത്തി. ചെക്ക് ഡാമില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നതാണ് അപകടകാരണം. സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനാണ് ജോണി.
ജോണി തിരുവില്വാമല ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഡാമിന് മുകളിലൂടെ പുഴയ്ക്ക് അക്കരെ കടക്കുന്നതിനിടെ പുഴയില്‍ അപ്രതീക്ഷിതമായി വെള്ളം ഉയരുകയായിരുന്നു. അതിനൊപ്പം ശക്തമായ ഒഴുക്കും അനുഭവപ്പെട്ടു. ഇതിനെ തുടര്‍ന്ന് വാഹനം തെന്നിമാറി പുഴയിലേക്ക് പതിക്കുകയായിരുന്നു.
ഉടന്‍ തന്നെ മീന്‍പിടിത്തക്കാര്‍ എത്തി ജോണിയെ രക്ഷിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി പ്രദേശത്ത് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് സമീപത്തുള്ള ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വെള്ളം തുറന്നുവിട്ടതാണ് ചെക്ക് ഡാമില്‍ വെള്ളം ഉയരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക