പ്രതിഷേധം ഫലം കണ്ടു; പാലിയേക്കരയില്‍ പ്രദേശവാസികളുടെ സൗജന്യ പാസ് തുടരും

പാലിയേക്കര ടോള്‍ പ്ലാസയില്‍  പ്രദേശവാസികള്‍ക്ക് അനുവദിച്ചിരുന്ന സൗജന്യ പാസ് തുടരും
ടോള്‍ കമ്പനിയുടെ ഓഫീസില്‍ പുതുക്കാട് എംഎല്‍എ കെ കെ രാമചന്ദ്രന്‍ പ്രതിഷേധിക്കുന്നു
ടോള്‍ കമ്പനിയുടെ ഓഫീസില്‍ പുതുക്കാട് എംഎല്‍എ കെ കെ രാമചന്ദ്രന്‍ പ്രതിഷേധിക്കുന്നു

തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍  പ്രദേശവാസികള്‍ക്ക് അനുവദിച്ചിരുന്ന സൗജന്യ പാസ് തുടരും. ഒരു വീട്ടിലെ ഒരു വാഹനത്തിന് മാത്രം സൗജന്യ പാസ് എന്ന നിയന്ത്രണത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് അധികൃതര്‍ തീരുമാനം മാറ്റിയത്. 

നിയന്ത്രണത്തിനെതിരെ ടോള്‍ പ്ലാസയ്ക്ക് മുന്നില്‍ പുതുക്കാട് എംഎല്‍എ കെ കെ രാമചന്ദ്രന്‍ ഉപരോധ സമരം നടത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ടോള്‍ പ്ലാസ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ടോള്‍ പ്ലാസയുടെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ആറ് പഞ്ചായത്തുകളില്‍ ഉളളവര്‍ക്കാണ് സൗജന്യ പാസ് ലഭിക്കുക.

ആറുമാസം കൂടുമ്പോള്‍ പാസ് പുതുക്കണം. ഒരു വീട്ടില്‍ ഒരു വാഹനത്തിന് മാത്രമായിരിക്കും സൗജന്യ പാസ് അനുവദിക്കുക എന്ന ടോള്‍ പ്ലാസ അധികൃതരുടെ പുതിയ തീരുമാനമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഇതിനെതിരെ  പ്രതിഷഷേധം ഉയര്‍ന്നതോടെയാണ് എംഎല്‍എ കെ കെ രാമചന്ദ്രന്‍ പാലിയേക്കര ടോള്‍ പ്ലാസ്യ്ക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com