'കെപിസിസിയില്‍ ഒരു തര്‍ക്കവുമില്ല; സുധാകരനുമായി നല്ല ബന്ധം': ചെന്നിത്തല

പാര്‍ട്ടി ഒറ്റക്കെട്ടായാണ് പോകുന്നതെന്നും ഇപ്പോഴുണ്ടായ വിവാദം മാധ്യമ സൃഷ്ടിയെന്നും ചെന്നിത്തല
രമേശ് ചെന്നിത്തല/  ഫയല്‍ ഫോട്ടോ
രമേശ് ചെന്നിത്തല/ ഫയല്‍ ഫോട്ടോ

തിരുവനന്തപുരം: കെപിസിസിയില്‍ ഒരു തര്‍ക്കവുമില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി നല്ല ബന്ധമാണുള്ളത്. പ്രസിഡന്റിന് പൂര്‍ണ പിന്തുണ നല്‍കിയിട്ടുള്ള ആളാണ് താന്‍. പാര്‍ട്ടി ഒറ്റക്കെട്ടായാണ് പോകുന്നതെന്നും ഇപ്പോഴുണ്ടായ വിവാദം മാധ്യമ സൃഷ്ടിയെന്നും ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തലയ്‌ക്കെതിരെ കെപിസിസി നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ, വാര്‍ത്തകള്‍ തള്ളി കെ സുധാകരന്‍ രംഗത്തുവന്നിരുന്നു. വാര്‍ത്ത പ്രചരിക്കാനിടയായ സാഹചര്യം പരിശോധിക്കുമെന്നും വാര്‍ത്തയുടെ ഉറവിടം കെപിസിസിക്ക് അറിയില്ലെന്നും സുധാകരന്‍ പ്രതികരിച്ചു.

നയപരമായ കാര്യങ്ങളില്‍ നേതൃത്വത്തെ നോക്കുകുത്തിയാക്കി ചെന്നിത്തല പ്രഖ്യാപനങ്ങള്‍ നടത്തുന്നതില്‍ അതൃപ്തിയുണ്ടെന്നായിരുന്നു വാര്‍ത്തകള്‍. കൂടിയാലോചിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ കെപിസിസി അധ്യക്ഷനോ പ്രതിപക്ഷ നേതാവോ പറയുന്ന രീതി തുടരാന്‍ ചെന്നിത്തല തയ്യാറാവാത്തതാണ് നേതൃത്വത്തിന്റെ അമര്‍ഷത്തിന് കാരണമെന്നതാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയത്.

ലോകായുക്ത നിയമ ഭേദഗഗതില്‍ നിയമസഭയില്‍ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന പ്രഖ്യാപനം നടത്തിയതും രമേശ് ചെന്നിത്തലയായിരുന്നു. പാര്‍ട്ടിയുമായി ആലോചിക്കാതെയായിരുന്നു ചെന്നിത്തലയുടെ പ്രഖ്യാപനം. ഇത് ശരിയല്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമുണ്ടായിരുന്നത്. ഇതേതുടര്‍ന്നാണ് നേതൃത്വവും ചെന്നിത്തലയും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നുണ്ടെന്ന തരത്തില്‍ കാര്യങ്ങള്‍ പ്രചരിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com