തദ്ദേശ സ്ഥാപനങ്ങളുടെ മുഴുവന്‍ സേവനവും ഏപ്രിലോടെ ഓണ്‍ലൈനില്‍: മന്ത്രി എം വി ഗോവിന്ദന്‍

തദ്ദേശ സ്ഥാപനങ്ങളുടെ മുഴുവന്‍ സേവനവും ഏപ്രിലോടെ പൂര്‍ണമായും ഓണ്‍ലൈനാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു
എം.വി. ഗോവിന്ദൻ/ ഫയൽ
എം.വി. ഗോവിന്ദൻ/ ഫയൽ

തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങളുടെ മുഴുവന്‍ സേവനവും ഏപ്രിലോടെ പൂര്‍ണമായും ഓണ്‍ലൈനാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് കാത്തുകിടക്കേണ്ട സ്ഥിതി ഉണ്ടാകരുത്. തദ്ദേശ സ്ഥാപനങ്ങള്‍ ഏകീകൃത വകുപ്പിന് കീഴിലാകുന്നതോടെ കൂടുതല്‍ ജനകീയമാകുമെന്നും  വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

നടപ്പ് സാമ്പത്തിക വര്‍ഷം പദ്ധതി വിനിയോഗത്തില്‍ കുറവുണ്ടാകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ചില പദ്ധതികളില്‍ കേന്ദ്ര വിഹിതം ലഭ്യമാകുന്നതിലെ താമസം മൂലമാണ് കണക്കുകളില്‍ നിലവില്‍ കുറവ് കാണിക്കുന്നതെന്നും തദ്ദേശഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com