വൈറ്റില: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അരൂർ ഇടപ്പള്ളി ബൈപ്പാസിൽ വൈറ്റില ചളിക്കവട്ടത്തിന് സമീപമാണ് കാറിന് തീപിടിച്ചത്.
ഇന്ന് രാവിലെ ആറരയോടെയാണ് അപകടം സംഭവിച്ചത്. എൻജിൻ തകരാറാണ് തീ പിടിത്തത്തിന് കാരണം. വാഹനം ഓടിച്ചിരുന്ന ആൾക്ക് പുറത്തിറങ്ങാൻ കഴിഞ്ഞതോടെ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.
അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. കാർ പൂർണമായും കത്തിനശിച്ചു. വൈറ്റില സ്വദേശിയായ അഭിഭാഷകൻറേതാണ് കത്തിനശിച്ച വാഹനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക