‘നന്ദ നന്ദന' കൃതി പാടി കലക്ടർ ഹരിത വി കുമാർ; തിരുവമ്പാടി വൈകുണ്ഠ ഏകാദശി സംഗീതോത്സവത്തിന് തുടക്കം (വീഡിയോ)

‘നന്ദ നന്ദന' കൃതി പാടി കലക്ടർ ഹരിത വി കുമാർ; തിരുവമ്പാടി വൈകുണ്ഠ ഏകാദശി സംഗീതോത്സവത്തിന് തുടക്കം (വീഡിയോ)
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

തൃശൂർ: കലക്ടർ ഹരിത വി കുമാറിന്റെ കച്ചേരിയോടെ തിരുവമ്പാടി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി സംഗീതോത്സവത്തിന് തുടക്കമായി. മേൽശാന്തി വടക്കേകപ്ലിങ്ങാട് പ്രദീപ് നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം ആദ്യ കച്ചേരിയായാണ് കലക്ടർ ഹരിത വി കുമാർ പാടിയത്. ‘നന്ദ നന്ദന' എന്ന രാഗ മാലികയിൽ ഉള്ള കൃതിയാണ് കലക്ടർ പാടിയത്. 

ആറ് ദിവസം നീണ്ട് നിൽക്കുന്ന സംഗീതോത്സവത്തിൽ ദിവസവും രാവിലെ ആറ് മുതൽ സംഗീതാരാധന ആരംഭിക്കും. 10ന് വൈകീട്ട് 6.30ന് എഇ വാമനൻ നമ്പൂതിരിയുടെ കച്ചേരിയും 11ന് മുടികൊണ്ടാൻ രമേശിന്റെ വീണക്കച്ചേരിയും 12ന് മാതംഗി സത്യമൂർത്തിയുടെ കച്ചേരിയും അരങ്ങേറും. 

12ന് ദശമി നാളിലെ പഞ്ചരത്ന കീർത്തനാലാപനത്തിന് കർണാടക സംഗീത മേഖലയിലെ പ്രമുഖർ പങ്കെടുക്കും. അന്ന് മൃദംഗ വിദ്വാൻ കോങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി ദിനമായി ആചരിക്കും.

സംഗീതോത്സവത്തോടനുബന്ധിച്ചുള്ള സംഗീത തിലകം ബഹുമതി മൃദംഗ വാദകൻ ബാലകൃഷ്ണ കമ്മത്തിന് സമ്മാനിക്കും.12ന് വൈകീട്ട് നടക്കുന്ന കച്ചേരിയോടെ സംഗീതോത്സവം സമ്മാനിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com