ഓർഡർ ചെയ്തത് 13,000 രൂപയുടെ ഫോൺ, കിട്ടിയത് 10 രൂപയുടെ സോപ്പ് കട്ടകൾ; തട്ടിപ്പിനിരയായി ഹോട്ടൽ ജീവന‌ക്കാരൻ 

അങ്കമാലിയിലെ ഹോട്ടൽ ജീവനക്കാരനായ കൊല്ലം സ്വദേശി ശിഹാബാണ് തട്ടിപ്പിനിരയായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഓൺലൈനായി മൊബൈൽ ഫോൺ ഓർഡർ ചെയ്ത ഹോട്ടൽ ജീവനക്കാരന് ലഭിച്ചത് 10 രൂപയുടെ രണ്ട് സോപ്പ് കട്ട. അങ്കമാലിയിലെ ഹോട്ടൽ ജീവനക്കാരനായ കൊല്ലം സ്വദേശി ശിഹാബാണ് തട്ടിപ്പിനിരയായത്. ഓൺലൈൻ ഷോപ്പിങ് സൈറ്റ് വഴി റോണിന് ഓർഡർ നൽകിയ ശിഹാബിന് ലഭിച്ചത് 10 രൂപയുടെ രണ്ട് സോപ്പുകട്ടകളാണ്. 

13,000 രൂപ വില വരുന്ന ഫോണിനാണ് കഴിഞ്ഞ മാസം 28ന് ശിഹാബ് ഓർഡർ നൽകിയത്. ക്യാഷ് ഓൺ ഡെലിവറി ആണ് തെരഞ്ഞെടുത്തിരുന്നത്. ഫോൺ എത്തി‌ച്ചയാൾക്ക് പണം നൽകി ഹോട്ടലിൽ വെച്ച് പായ്ക്കറ്റ് തുറന്നു നോക്കിയപ്പോഴാണ് പാത്രം കഴുകാനുള്ള രണ്ട്‌ സോപ്പ് കട്ടകൾ കണ്ടത്. ക്യാഷ് ബില്ലും ഇതോടൊപ്പം ഉണ്ടായിരുന്നു. 

തട്ടിപ്പ്‌ തിരിച്ചറിഞ്ഞ ഉടനെ യുവാവ് ഷോപ്പിങ് സൈറ്റിന്റെ കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. ഇതേതുടർന്ന് അങ്കമാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com