കേരളം
കേരള, ആരോഗ്യ സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി
പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്.
തിരുവനന്തപുരം∙ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സംസ്ഥാനത്തു ശനിയാഴ്ച പ്രഖ്യാപിച്ച തൈപ്പൊങ്കൽ അവധി വെള്ളിയാഴ്ചത്തേക്കു മാറ്റിയ പശ്ചാത്തലത്തിലാണിത്. മാറ്റിവച്ച പരീക്ഷകൾ ശനിയാഴ്ച നടത്തുമെന്ന് കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല അറിയിച്ചു.
കേരള സർവകലാശാല നാളെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു, പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ