സ്‌കൂളുകളുടെ പ്രവര്‍ത്തനം: മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും

21-ാം തിയതി മുതല്‍ 10, 11, 12 ക്ലാസുകള്‍ മാത്രമാകും ഓഫ്‌ലൈനായി പ്രവര്‍ത്തിക്കുക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ നടത്തിപ്പ് സംബന്ധിച്ച മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി രാവിലെ 11 മണിക്ക് ഉന്നത തലയോഗം ചേരും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുക.

ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ ഈ മാസം 21 മുതല്‍ രണ്ടാഴ്ചത്തേക്ക് ഓണ്‍ലൈനിലേക്കു മാറ്റാന്‍ നേരത്തേ തീരുമാനമെടുത്തിരുന്നു. 21-ാം തിയതി മുതല്‍ 10, 11, 12 ക്ലാസുകള്‍ മാത്രമാകും ഓഫ്‌ലൈനായി പ്രവര്‍ത്തിക്കുക. 

പത്താം ക്ലാസിലെ കുട്ടികള്‍ക്ക് കൂടുതല്‍ ക്ലാസ് സമയം നല്‍കാനും സാധ്യതയുണ്ട്. ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകള്‍. കുട്ടികളുടെ എണ്ണമനുസരിച്ച്  സ്‌കൂള്‍ അധികാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള അധികാരം മാര്‍ഗരേഖയില്‍ നല്‍കിയേക്കും. 

സ്‌കൂളില്‍ വാക്‌സിന്‍ ബുധനാഴ്ച മുതല്‍

15-18 പ്രായക്കാരായ കുട്ടികള്‍ക്കുള്ള വാക്‌സീനേഷന്‍ ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ തുടങ്ങുകയാണ്. ഇതിനുള്ള ഒരുക്കങ്ങളും ത്വരിതപ്പെടുത്തും.  ഇതിനകം 50 ശതമാനത്തിലധികം കുട്ടികള്‍ക്ക് ഒന്നാം ഘട്ട വാകസീന്‍ നല്‍കിയെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com