25 വർഷം ഒളിവിൽ; കേരള പൊലീസിനെ പറ്റിച്ച പ്രതി ഒടുവിൽ പിടിയിൽ 

തമിഴ്നാട്ടിലെ ഉക്കടയിൽ വെച്ചാണ് പ്രതി പിടിയിലായത്
അബ്ദുൽ റഷീദ്
അബ്ദുൽ റഷീദ്

മലപ്പുറം: കേരള പൊലീസിനെ പറ്റിച്ച് 25 വർഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. അരീക്കോട് മൂർക്കനാട് സ്വദേശി അബ്ദുൽ റഷീദാണ് തമിഴ്നാട്ടിലെ ഉക്കടയിൽ വെച്ച്‌ മലപ്പുറം പൊലീസിന്റെ പിടിയിലായത്. മോഷണ കേസുകളിലും സാമ്പത്തിക കേസുകളിലുമടക്കം പ്രതിയാണ് ഇയാൾ. 

കർണാടകയിലും തമിഴ്നാട്ടിലുമായി പ്രതി വ്യത്യസ്ത പേരുകളിൽ ഒളിവിൽ കഴിയുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് ഇയാളെ പിടികൂടിയത്. മലപ്പുറം ജില്ലയിലെ അരീക്കോട് ,കൊണ്ടോട്ടി, എടവണ്ണ, തിരൂരങ്ങാടി, വാഴക്കാട്, എന്നീ പൊലീസ് സ്റ്റേഷനുകളിൽ റഷീദിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനുപുറമെ എറണാകുളം തൃശ്ശൂർ ജില്ലകളിലും15ഓളം കേസുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com