ആലുവയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; നാലു ട്രെയിനുകള്‍ റദ്ദാക്കി

എറണാകുളം- പൂനെ എക്‌സ്പ്രസ് മൂന്നു മണിക്കൂര്‍ വൈകി 8.15 ന് മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു
​ട്രെയിൻ പാളം തെറ്റി/ ടെലിവിഷൻ ദൃശ്യം
​ട്രെയിൻ പാളം തെറ്റി/ ടെലിവിഷൻ ദൃശ്യം

കൊച്ചി : ആലുവയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. ആന്ധ്രയില്‍ നിന്നും കൊല്ലത്തേക്ക് സിമന്റുമായി പോകുകയായിരുന്ന തീവണ്ടിയാണ് പാളം തെറ്റിയത്. ട്രാക്ക് മാറുന്നതിനിടെയായിരുന്നു അപകടം. അവസാനത്തെ ബോഗികളാണ് പാളത്തില്‍ നിന്നും തെന്നിമാറിയത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം. 

ഇതേത്തുടര്‍ന്ന് ആലുവ വഴിയുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. പരിശ്രമത്തിനൊടുവില്‍ രാത്രി രണ്ടുമണിയോടെ ഒരു വരിയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ആലുവ വഴി കടന്നുപോകുന്ന നാലു ട്രെയിനുകള്‍ റദ്ദാക്കി.

കണ്ണൂര്‍ ഇന്റര്‍സിറ്റി, ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി, പുനലൂര്‍-ഗുരുവായൂര്‍, നിലമ്പൂര്‍- കോട്ടയം ട്രെയിനുകളാണ് റദ്ദാക്കിയത്. രാവിലെ 5.15 ന് പുറപ്പെടേണ്ട എറണാകുളം- പൂനെ എക്‌സ്പ്രസ് മൂന്നു മണിക്കൂര്‍ വൈകി 8.15 ന് മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com