കൊച്ചി മെട്രോ ഈ മാസം തന്നെ തൃപ്പൂണിത്തുറയിലേക്ക്?; പാതയ്ക്ക് സുരക്ഷാ അനുമതി 

കൊച്ചി മെട്രോയുടെ പേട്ട- എസ് എന്‍ ജംഗ്ഷന്‍ പാതയ്ക്ക് സുരക്ഷാ അനുമതി
കൊച്ചി മെട്രോ, ഫയല്‍ ചിത്രം
കൊച്ചി മെട്രോ, ഫയല്‍ ചിത്രം

കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട- എസ് എന്‍ ജംഗ്ഷന്‍ പാതയ്ക്ക് സുരക്ഷാ അനുമതി. സുരക്ഷാ അനുമതി നല്‍കി കൊണ്ടുള്ള റിപ്പോര്‍ട്ട് റെയില്‍ സേഫ്റ്റി കമ്മീഷണര്‍, കെഎംആര്‍എല്ലിന് കൈമാറി.

പേട്ട- എസ് എന്‍ ജംഗ്ഷന്‍ പാതയ്ക്ക് സുരക്ഷാ അനുമതി ലഭിച്ചതോടെ, ട്രെയിന്‍ സര്‍വീസ് എസ്എന്‍ ജംഗ്ഷന്‍ വരെ നീട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ സാങ്കേതികമായി പൂര്‍ത്തിയായിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ പാത തുറന്നുകൊടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കൊച്ചി മെട്രോ. കേന്ദ്രമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സൗകര്യം ഉള്‍പ്പെടെ പരിഗണിച്ച് ഈ മാസം തന്നെ ഉദ്ഘാടനം നടത്താനുള്ള നടപടികള്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് കൊച്ചി മെട്രോ.

ഈ മാസം 9,10,11 തീയതികളിലായിരുന്നു റെയില്‍ സേഫ്റ്റി കമ്മീഷണറുടെ സുരക്ഷാ പരിശോധന നടന്നത്. സിഗ്നലിങ്, സുരക്ഷാ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് മുഖ്യമായി പരിശോധിച്ചത്. പാതയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി കൊണ്ടുള്ള റിപ്പോര്‍ട്ടാണ് റെയില്‍ സേഫ്റ്റ് കമ്മീഷണര്‍ നല്‍കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com