ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല; നാക് അക്രഡിറ്റേഷനില്‍ എ പ്ലസ് പ്ലസ്

നാക് റീ അക്രഡിറ്റേഷനില്‍ കേരള സര്‍വകലാശാലയ്ക്ക് ചരിത്ര നേട്ടം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:  നാക് റീ അക്രഡിറ്റേഷനില്‍ കേരള സര്‍വകലാശാലയ്ക്ക് ചരിത്ര നേട്ടം. എ പ്ലസ് പ്ലസ് നേടിയാണ് കേരള സര്‍വകലാശാല ഗുണമേന്മാ വര്‍ധനവില്‍ അംഗീകാരം നേടിയത്. കേരളത്തില്‍ ഒരു സര്‍വകലാശാലയ്ക്ക് ആദ്യമായാണ് ഈ അംഗീകാരം ലഭിക്കുന്നത്. നേട്ടം കരസ്ഥമാക്കിയ കേരള സര്‍വകലാശാലയെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അഭിനന്ദിച്ചു. 

മന്ത്രിയുടെ കുറിപ്പ്:

നമ്മുടെ സര്‍വ്വകലാശാലകളില്‍ ഗുണമേന്മാ വര്‍ദ്ധനവിനു വേണ്ടി നടക്കുന്ന ശ്രമങ്ങള്‍ ഉജ്ജ്വല നേട്ടങ്ങളിലൊന്ന് സമ്മാനിച്ചിരിക്കുന്നു.'നാക്' അക്രഡിറ്റേഷനില്‍ 3.67 ഗ്രേഡ് പോയിന്റോടെ A ++ നേടി കേരള സര്‍വ്വകലാശാല ചരിത്രനേട്ടം കുറിച്ചു.

അഖിലേന്ത്യാ തലത്തില്‍ത്തന്നെയുള്ള മികച്ച ഗ്രേഡാണ് കേരള സര്‍വ്വകലാശാല കരസ്ഥമാക്കിയിരിക്കുന്നത്. ഗുണമേന്മാ വര്‍ദ്ധനവിനായി നടക്കുന്ന പരിശ്രമങ്ങളില്‍ ഊര്‍ജ്ജസ്വലമായി പങ്കുചേര്‍ന്ന് കേരളത്തിന് ദേശീയതലത്തില്‍ സമുന്നതസ്ഥാനം നേടിത്തന്ന കേരളസര്‍വ്വകലാശാലാ സമൂഹത്തെ ഹൃദയപൂര്‍വ്വം അഭിവാദനം ചെയ്യുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

പ്ലസ് ടു പരീക്ഷയില്‍ 83. 87 ശതമാനം വിജയം; സേ പരീക്ഷ ജൂലൈ 25 മുതല്‍
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com