അന്നനാളം അടഞ്ഞു, 32കാരിയുടെ ഭാരം 35കിലോയായി; അപൂര്‍വ ശസ്ത്രക്രിയയിലൂടെ ആശ്വാസം

8 വര്‍ഷത്തോളമായി ആഹാരം കഴിക്കുന്നതിന് യുവതി പ്രയാസം നേരിട്ടിരുന്നു. അകലേസിയ കാര്‍ഡിയ എന്ന അപൂര്‍വ രോഗമാണ് യുവതിക്കുണ്ടായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: അപൂര്‍വ രോഗത്തെ തുടര്‍ന്ന് അന്നനാളം അടഞ്ഞു പോയ സ്ത്രീക്ക് അപൂര്‍വ ശസ്ത്രക്രിയ. അന്നനാളം അടഞ്ഞതിനെ തുടര്‍ന്ന് ആഹാരം ഇറക്കാനാവാതെ യുവതിയുടെ ഭാരം 35 കിലോയായി കുറഞ്ഞ് അവശ നിലയിലായിരുന്നു. 

അന്നനാളത്തില്‍ നടത്തിയ എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയയാണ് ജീവിതത്തിലേക്ക് യുവതിയെ തിരികെ കയറ്റിയത്. കാക്കനാട് പാലച്ചുവട് സ്വദേശിനിയായ 32കാരിയാണ് ശസ്ത്രക്രിയക്ക് വിധേയമായത്. എറണാകുളം മെഡിക്കല്‍ സെന്ററിലായിരുന്നു ശസ്ത്രക്രിയ. 

8 വര്‍ഷത്തോളമായി ആഹാരം കഴിക്കുന്നതിന് യുവതി പ്രയാസം നേരിട്ടിരുന്നു. അകലേസിയ കാര്‍ഡിയ എന്ന അപൂര്‍വ രോഗമാണ് യുവതിക്കുണ്ടായത്. അന്നനാളത്തിന് താഴെ പേശികള്‍ വലിഞ്ഞ് മുറുകുന്നത് മൂലമുള്ള  അവസ്ഥയാണ് ഇത്. രോഗം തിരിച്ചറിയാന്‍ വൈകിയിരുന്നു. ഇത് പേശികളെ നിയന്ത്രിക്കുന്ന ഞരമ്പുകള്‍ നശിച്ച് പോകാന്‍ ഇടയാക്കി. 

പെര്‍ ഓറല്‍ എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയക്കാണ് യുവതിയെ വിധേയമാക്കിയത്. അന്നനാളത്തില്‍ കുഴല്‍ കടത്തി നടത്തുന്ന ശസ്ത്രക്രിയയാണ് ഇത്. അതിസങ്കീര്‍ണമായ ശസ്ത്രക്രിയക്ക് ശേഷം യുവതി ആരോഗ്യനില വീണ്ടെടുക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com