സ്വര്‍ണവില കുത്തനെ താഴേക്ക്; രണ്ടുദിവസത്തിനിടെ 720 രൂപയുടെ ഇടിവ് 

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. രണ്ടുദിവസത്തിനിടെ പവന് 720 രൂപയാണ് കുറഞ്ഞത്. ഇന്ന് താഴ്ന്നത് 80 രൂപ. 37,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില.

ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 4675 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഒന്നിന് 38,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 11ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. 38,680 രൂപയായിരുന്നു അന്നത്തെ വില.  

15ന് 37,720 രൂപയായി സ്വര്‍ണവില താഴ്ന്നു. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. എന്നാല്‍ ആഗോള തലത്തിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മുതല്‍ വില ഗണ്യമായി താഴുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com