വിവാഹാഭ്യര്‍ഥന നിരസിച്ചു, കുടുംബത്തിലെ 4 പേരെ വെട്ടി; രണ്ട് മാസത്തിന് ശേഷം പൊലീസ് വലയില്‍ വീണ് പ്രതി

ചൂലനൂരിൽ വിഷുദിനത്തിലാണ് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


പെരുങ്ങോട്ടുകുറിശ്ശി: വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയേയും വീട്ടുകാരേയും വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി രണ്ട് മാസത്തിന് ശേഷം പിടിയിൽ. ചൂലനൂരിൽ വിഷുദിനത്തിലാണ് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റത്. 

പല്ലാവൂർ സ്വദേശിയായ മുകേഷ്(30) ആണ് തിങ്കളാഴ്ച വൈകീട്ടോടെ കോയമ്പത്തൂർ അവിനാശിയിൽനിന്ന് പൊലീസ് പിടിയിലായത്. ഏപ്രിൽ 15ന് പുലർച്ചെ രണ്ടുമണിക്കാണ് ചൂലനൂരിൽ അച്ഛനും അമ്മയും മക്കളുമുൾപ്പെടെ കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റത്. ഇവരുടെ ബന്ധുവാണ് മുകേഷ്. ആക്രമണത്തിന് ശേഷം ഇവരുടെ വീടിനോടുചേർന്ന അടുക്കളയ്ക്ക് തീയിടുകയുംചെയ്തു. 

പഴനി, മധുര, ചെന്നൈ, ബെംഗളൂരു, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി ഒളിവിൽ

രേഷ്മയെ വിവാഹം ചെയ്തുകൊടുക്കണമെന്ന മുകേഷിന്റെ ആവശ്യം വീട്ടുകാർ നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. കിഴക്കുമുറിവീട്ടിൽ മണികണ്ഠൻ (47), ഭാര്യ സുശീല (43), മകൾ രേഷ്മ (25), സഹോദരൻ ഇന്ദ്രജിത്ത് (23) എന്നിവർക്കാണ് വെട്ടേറ്റത്. സുശീലയുടെ അനുജത്തിയുടെ മകനാണ് മുകേഷ്.

പഴനി, മധുര, ചെന്നൈ, ബെംഗളൂരു, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി ഒളിവിൽക്കഴിയുകയായിരുന്നെന്ന് ഇയാൾ. മുകേഷ് മഹാരാഷ്ട്ര സിം ഉപയോഗിച്ച് വീട്ടിലേക്കും പാലക്കാട്ടുള്ള സുഹൃത്തുക്കൾക്കും ഫോൺ ചെയ്തതോടെയാണ് പൊലീസിന്റെ വലയിൽ കുടുങ്ങിയത്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com