തിരുവനന്തപുരം: മാസപ്പിറവി ദൃശ്യമായതിനാൽ ദക്ഷിണ കേരളത്തിൽ ബലി പെരുന്നാൾ ജൂലൈ പത്തിന്. വഞ്ചുവം, നെടുമങ്ങാട് തുടങ്ങിയ സ്ഥലങ്ങളിൽ മാസപ്പിറവി ദൃശ്യമായതായി പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.
മാസപ്പിറവി ദൃശ്യമായതായിനാൽ ദക്ഷിണ കേരളത്തിൽ വെള്ളിയാഴ്ച ദുൽഹജ്ജ് ഒന്നാണെന്നും ബലി പെരുന്നാൾ ജൂലൈ 10ന് ആയിരിക്കുമെന്നും ഇരുവരും അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ