ബജറ്റ് ഉടനടി എല്ലാവരുടെ കൈകളിലേക്കും; വെബ് പോർട്ടലും മൊബൈൽ ആപ്പും പുറത്തിറക്കി

സമ്പൂർണ വിവരങ്ങളും ബജറ്റ് രേഖകളും അടങ്ങുന്ന വെബ് പോർട്ടലും മൊബൈൽ ആപ്പും പുറത്തിറക്കി
കെ എൻ ബാല​ഗോപാൽ/ഫയല്‍ ചിത്രം
കെ എൻ ബാല​ഗോപാൽ/ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാല​ഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചാൽ ഉടൻ തന്നെ ബജറ്റ് രേഖകൾ ഇനി എല്ലാവരിലേക്കും എത്തും. സംസ്ഥാന ബജറ്റിനെക്കുറിച്ചുള്ള സമ്പൂർണ വിവരങ്ങളും ബജറ്റ് രേഖകളും അടങ്ങുന്ന വെബ് പോർട്ടലും മൊബൈൽ ആപ്പും പുറത്തിറക്കി. 

budget.kerala.gov.in എന്ന ലിങ്ക് ഉപയോഗിച്ച് വെബ് പോർട്ടൽ സന്ദർശിക്കാം. 'Kerala Budget' എന്ന മൊബൈൽ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോർ, ഐ ഒ എസ് ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യാം. വെബ് പോർട്ടലിന്റെയും 'കേരളാ ബജറ്റ്' മൊബൈൽ ആപ്ലിക്കേഷന്റെയും ഉദ്ഘാടനം ധനമന്ത്രി നിർവഹിച്ചു.

നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്ററാണ്  ധനകാര്യ വകുപ്പിന് വേണ്ടി വെബ് പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചത്.1957 മുതലുള്ള ബജറ്റ് പ്രസംഗങ്ങളുൾപ്പെടെയുള്ള ബജറ്റ് രേഖകൾ പോർട്ടലിൽ ലഭ്യമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com