300 രൂപയല്ല; പാചകവാതക സിലിണ്ടറില്‍ കേരളത്തിന് കിട്ടുന്നത് 23.95 രൂപ മാത്രം

സിലിൻഡർ ഒന്നിന് സംസ്ഥാനത്തിന് 300 രൂപയിൽ അധികം കിട്ടുമെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം തള്ളി ധനമന്ത്രി കെ എൻ ബാല​ഗോപാൽ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിൻഡർ ഒന്നിന് സംസ്ഥാനത്തിന് 300 രൂപയിൽ അധികം കിട്ടുമെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം തള്ളി ധനമന്ത്രി കെ എൻ ബാല​ഗോപാൽ. സംസ്ഥാനത്തിന് കിട്ടുന്ന നികുതി 23.95 രൂപ മാത്രമാണെന്ന് ധനമന്ത്രി വ്യക്തമാക്കി. 

അഞ്ചുശതമാനമാണ് വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിൻഡറിന് നികുതി. ഈ 5 ശതമാനത്തിന്റെ പകുതിയാണ് കേരളത്തിന് കിട്ടുന്നത്.  18 ശതമാനമാണ് വാണിജ്യാവശ്യത്തിനുള്ള സിലിൻഡറിന് നികുതി. ഇതിന്റെ പകുതിയും കേരളത്തിന് കിട്ടും.

600 രൂപ മാത്രമാണ് വീട്ടാവശ്യത്തിനുള്ള സിലിൻഡറിന്റെ ഉത്പാദനത്തിന് ചെലവായി വരുന്നത്. ബാക്കി തുക തീരുമാനിക്കുന്നത് കേന്ദ്രവും കമ്പനികളുമാണ്. രാജ്യത്ത് 50 കോടി കണക്ഷനുണ്ടെന്ന് കണക്കാക്കിയാൽ തന്നെ രണ്ടുലക്ഷം കോടിയെങ്കിലും പാചകവാതകത്തിന്റെ അധിക വിലയിൽനിന്ന് കേന്ദ്രത്തിന് കിട്ടുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com