ക്രീം ബണ്ണില്‍ ക്രീം കുറവ്; ബേക്കറി ഉടമയ്ക്കും കുടുംബത്തിനും യുവാക്കളുടെ മര്‍ദനം

ക്രീം ബണ്ണിൽ ക്രീം കുറവെന്ന് ആരോപിച്ച്  ബേക്കറി ഉടമയെയും കുടുംബത്തെയും യുവാക്കൾ മർദിച്ചതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


വൈക്കം: ക്രീം ബണ്ണിൽ ക്രീം കുറവെന്ന് ആരോപിച്ച്  ബേക്കറി ഉടമയെയും കുടുംബത്തെയും യുവാക്കൾ മർദിച്ചതായി പരാതി. വൈക്കം താലൂക്ക് ആശുപത്രിയുടെ പുതിയ ഗേറ്റിനു സമീപം പ്രവർത്തിക്കുന്ന ഉണ്ണി ആൻഡ് സൺസ് ബേക്കറി ഉടമ മുട്ടത്തേഴത്ത് ശിവകുമാർ (53) ആണ് പരാതി നൽകിയത്.

ഇയാളുടെ ഭാര്യ കവിത (43), മക്കളായ കാശിനാഥ് (17), സിദ്ധി വിനായക് (15), കടയിൽ ചായ കുടിക്കാൻ എത്തിയ വൈക്കം ആലുങ്കൽ വേലായുധൻ (95) എന്നിവരെ ആക്രമിച്ചതായാണ് പരാതി. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേലായുധന്റെ കൈ ഒടിഞ്ഞു. ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. 

ആറംഗ സംഘമാണ് ബേക്കറിയിൽ ചായ കുടിക്കാനെത്തിയത്. ഇതിൽ ഒരാൾ വാങ്ങിയ ബണ്ണിൽ ക്രീം കുറവാണെന്ന് ആരോപിച്ചാണ് തർക്കമുണ്ടായത്. തുടർന്ന് തലയ്ക്ക് മേജർ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന തന്നെയും മക്കളെയും യുവാക്കൾ മർദിച്ചതായി ബേക്കറി ഉടമ ശിവകുമാറിന്റെ ഭാര്യ കവിത പറഞ്ഞു. ബേക്കറിയിൽ ഉണ്ടായിരുന്ന സാധനങ്ങൾ അക്രമികൾ നശിപ്പിച്ചതായും ഏകദേശം 20,000 രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്നും അവർ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com