തൃക്കാക്കരയില്‍ കഴിഞ്ഞതവണത്തേക്കാള്‍ കുറഞ്ഞ പോളിങ്; പ്രതീക്ഷയോടെ മുന്നണികള്‍; ഇഞ്ചോടിഞ്ച് പോരാട്ടം

1,96,805 വോട്ടര്‍മാരില്‍ 1,35,143 പേരാണ് വോട്ടു ചെയ്തത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയവരുടെ നിര, ഫോട്ടോ: എക്‌സ്പ്രസ്‌
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയവരുടെ നിര, ഫോട്ടോ: എക്‌സ്പ്രസ്‌


കൊച്ചി: തൃക്കാക്കരയില്‍ കഴിഞ്ഞതവണത്തേക്കാള്‍ കുറഞ്ഞ പോളിങ്. സമയം പൂര്‍ത്തിയായപ്പോള്‍ 68.73% പേര്‍ വോട്ട് ചെയ്തു. 1,96,805 വോട്ടര്‍മാരില്‍ 1,35,143 പേരാണ് വോട്ടു ചെയ്തത്. മൂന്നു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ തൃക്കാക്കര മണ്ഡലത്തിലെ ഫലം വെള്ളിയാഴ്ചയാണ്.

രാവിലെ 10 വരെ 23.79 ശതമാനമായ പോളിങ് 11 മണി ആയപ്പോള്‍ 31.58 ശതമാനത്തിലെത്തി. 12 വരെ ആകയുള്ള 239 പോളിങ് ബൂത്തുകളില്‍ 39.31% പോളിങ് രേഖപ്പെടുത്തി. ആറാം മണിക്കൂറില്‍ പോളിങ് 45% പിന്നിട്ടു. ആദ്യ മണിക്കൂറുകളില്‍ കഴിഞ്ഞ വര്‍ഷത്തേതിലും മികച്ച പോളിങ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് സാധാരണ നിലയിലായി. അതിനിടെ വൈറ്റില പൊന്നുരുന്നി ബൂത്തില്‍ കള്ളവോട്ടിനു ശ്രമിച്ച ഒരാള്‍ പിടിയിലായി.

യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്‌ലൈന്‍ ജംക്ഷനിലെ ബൂത്ത് 50ലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് വാഴക്കാലയിലെ 140–ാം നമ്പര്‍ ബൂത്തിലും വോട്ടു രേഖപ്പെടുത്തി. അതിനിടെ മോട്ടിച്ചോട് ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ മദ്യപിച്ചെന്ന് ആക്ഷേപത്തെ തുടര്‍ന്നു പകരം ആളെ നിയമിച്ചു.

പിടി തോമസ് എംഎല്‍എയുടെ നിര്യാണംമൂലം ഒഴിവുവന്ന നിയമസഭാ സീറ്റിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com