സ്വര്‍ണവില കുറഞ്ഞു, 37,500ന് മുകളില്‍ 

സംസ്ഥാനത്ത് സ്വര്‍ണവില താഴ്ന്നു
ഫയല്‍ ചിത്രം/എഎഫ്പി
ഫയല്‍ ചിത്രം/എഎഫ്പി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില താഴ്ന്നു. കഴിഞ്ഞദിവസം കുത്തനെ ഉയര്‍ന്ന ശേഷമാണ് ഇന്ന് വില താഴ്ന്നത്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,520 രൂപയായി. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 720 രൂപ വര്‍ധിച്ച് 37,600 രൂപയായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു.

ഇന്ന് ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 4690 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,280 രൂപയായിരുന്നു സ്വര്‍ണവില. നാലിന് 36,880 രൂപയായി കുറഞ്ഞ് ഈ മാസത്തെ താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com