തിരുവനന്തപുരം: കൊലപ്പെടുത്താൻ ശ്രമിച്ചെന്ന സോളാർ കേസ് പ്രതി സരിത എസ് നായരുടെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. പലതവണയായി ഭക്ഷണത്തിൽ രാസപദാർഥം ചേർത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. മുൻ ഡ്രൈവർ വിനു കുമാർ ഭക്ഷണത്തിൽ വിഷം കലർത്തിയെന്നാണ് പരാതിയിലെ ആരോപണം. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
താൻ മുൻപ് നൽകിയ പരാതിയിലെ പല പ്രതികളുമായും ചേർന്ന് ഗൂഢാലോചന നടത്തി കൊലപാതകം ആസൂത്രണം ചെയ്തെന്നാണ് ആരോപണം. ഇതേത്തുടർന്ന് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായും ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞെന്നും പരാതിയിൽ പറയുന്നു. ആഴ്‌സനിക്, മെർക്കുറി, ലെഡ് എന്നിവ ശരീരത്തിൽ കടന്നുകൂടാനും ഇത് കാരണമായെന്നാണ് സരിത പുറയുന്നത്.
സിബിഐക്ക് മൊഴി നൽകാൻ പോയ ദിവസം കരമനയിലെ ബേക്കറിയിൽനിന്ന് വാങ്ങിയ ജ്യൂസിൽ വിനു കുമാർ ഒരു പൊടി കലർത്തുന്നതു കണ്ടതോടെയാണ് സംശയമുണ്ടായത്. കീശയിൽനിന്നെടുത്ത പൊതിയിലെ പൊടി വിനു ജ്യൂസിൽ ചേർക്കുന്നത് സരിത കണ്ടു. താൻ അറിയാതെ പലപ്പോഴായി ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയത് മരണംവരെ സംഭവിക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കിയെന്നാണ് സരിത പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ