യാത്രക്കാര്‍ക്ക് ഇനി മുതല്‍ ജോലി ചെയ്യുകയോ, വിനോദപരിപാടികള്‍ ആസ്വദിക്കുകയോ ചെയ്യാം; സൗജന്യ വൈഫൈയുമായി കൊച്ചി മെട്രോ

യാത്രക്കാര്‍ക്ക് തികച്ചും സൗജന്യമായി ഈ സേവനം ഉപയോഗിക്കാം. 
കൊച്ചി മെട്രോ, ഫയല്‍ ചിത്രം
കൊച്ചി മെട്രോ, ഫയല്‍ ചിത്രം

കൊച്ചി: മെട്രോ ട്രെയിനുകളില്‍ സൗജന്യ വൈഫൈ സംവിധാനവുമായി കൊച്ചി മെട്രോ. സൗജന്യ വൈഫൈ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ഇനി മുതല്‍ ജോലി ചെയ്യുകയോ വിനോദപരിപാടികള്‍ ആസ്വദിക്കുകയോ ചെയ്യാനാകുമെന്ന് വൈഫൈ സര്‍വ്വീസ് ഉദ്ഘാടനം ചെയ്ത് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.

മെട്രോ യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് എല്ലാ ട്രെയിനുകളിലും സൗജന്യ വൈഫൈ സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്. ആലുവ മുതല്‍ എസ്എന്‍ ജംഗ്ഷന്‍ വരെയുളള കൊച്ചി മെട്രോയിലെ യാത്രവേളകളില്‍ സൗജന്യ വൈഫൈ ഉപയോഗിക്കാം. നിലവില്‍ 4 ജി നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന വൈഫൈ 5 ജി എത്തുന്നതോടെ അപ്ഗ്രേഡ് ചെയ്യും. വൈഫൈ ഉപയോഗിക്കുന്നവരുടെ ഡേറ്റ സുരക്ഷിതമാക്കാനുള്ള നടപടികള്‍ കെഎംആര്‍എല്‍ സ്വീകരിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് തികച്ചും സൗജന്യമായി ഈ സേവനം ഉപയോഗിക്കാം. 

സൗജന്യ വൈഫൈ എങ്ങനെ ഉപയോഗിക്കാനാകുമെന്ന വിവരങ്ങള്‍ എല്ലാ ട്രെയിനുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യ ക്യാമ്പയിന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെഎംആര്‍എല്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ്ഷോര്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. 

മൊബൈലില്‍ വൈഫൈ ബട്ടണ്‍ ഓണ്‍ ചെയ്തതിനു ശേഷം 'KMRL Free Wi-Fi' സെലക്റ്റ് ചെയ്ത് പേരും മൊബൈല്‍ നമ്പരും നല്‍കുക. അടുത്ത പടിയായി ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്ത് യാത്രക്കാര്‍ക്ക് കൊച്ചി മെട്രോ നല്‍കുന്ന സൗജന്യ വൈഫൈ സര്‍വ്വീസ് ഉപയോഗിക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com