ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക്കിന് പൂര്‍ണ നിരോധനം; പിഴ ചുമത്താന്‍ കര്‍ശന നിര്‍ദേശം

സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് ഒക്ടോബര്‍ ഒന്ന് മുതല്‍ പൂര്‍ണ നിരോധനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് ഒക്ടോബര്‍ ഒന്ന് മുതല്‍ പൂര്‍ണ നിരോധനം. വിവിധ സ്ഥാപനങ്ങളില്‍ നിന്ന് നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് പിടിച്ചെടുക്കുന്നതിനും പിഴ ചുമത്തുന്നതിനും ഗ്രാമപഞ്ചായത്തുകള്‍ക്ക് പഞ്ചായത്ത് ഡയറക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. 

സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും സ്ഥാപനങ്ങളില്‍ ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് നിരോധനം കൃത്യമായി നടക്കുന്നുയെന്നത് ഉറപ്പാക്കുന്നതിന് അടിയന്തര പരിശോധന നടത്താന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

ഇതിനോടകം രണ്ട് തവണകളായി നടത്തിയ പരിശോധനയില്‍ 9.57 ടണ്‍ നിരോധിത ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. 60,04,876 രൂപ  രൂപ പിഴചുമത്തി നോട്ടീസ് നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com