ദേശീയ ഗെയിംസ്: വോളിബോളില്‍ കേരളത്തിന് സുവര്‍ണനേട്ടം; പുരുഷ- വനിതാ ടീമുകള്‍ക്ക് സ്വര്‍ണം

എതിരില്ലാതെ മൂന്ന് സെറ്റുകള്‍ നേടിയാണ് കേരളത്തിന്റെ വിജയം.
കേരളം തമിഴ്‌നാട് മത്സരത്തിനിടെ
കേരളം തമിഴ്‌നാട് മത്സരത്തിനിടെ

ഗുജറാത്ത്: ദേശീയ ഗെയിംസ് വോളിബോളില്‍ കേരളത്തിന് സുവര്‍ണനേട്ടം. പുരുഷ-വനിതാ ടീമുകള്‍ സ്വര്‍ണം നേടി. തമിഴ്‌നാടിനെ തോല്‍പ്പിച്ചാണ് കേരള പുരുഷ് ടീം സ്വര്‍ണം നേടിയത്. എതിരില്ലാതെ മൂന്ന് സെറ്റുകള്‍ നേടിയാണ് കേരളത്തിന്റെ വിജയം. സ്‌കോര്‍ 25-23, 28-26, 27-25. സെമിയില്‍ ഗുജറാത്തിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയായിരുന്നു കേരളത്തിന്റെ ഫൈനല്‍ പ്രവേശനം.

ബംഗാളിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് വനിതാ ടീമിന്റെ സ്വര്‍ണനേട്ടം. അനായാസം ജയിക്കുന്നമെന്ന് കരുതിയ കേരള ടീമിന് ആദ്യ രണ്ട് സെറ്റുകളില്‍ ബംഗാള്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാക്കളായിരുന്നു കേരളം. സ്‌കോര്‍ 25-22, 36-34, 25-19

ടീം: കെ എസ് ജിനി (ക്യാപ്റ്റന്‍), എം ശ്രുതി, കെ പി അനുശീ, എസ് സൂര്യ, എന്‍ എസ് ശരണ്യ, എയ്ഞ്ചല്‍ ജോസഫ്, ജിന്‍സി ജോണ്‍സണ്‍, ദേവിക ദേവരാജ്, ജി അഞ്ജു മോള്‍, എന്‍ പി അനഘ,  ടി എസ് കൃഷ്ണ, മായ തോമസ്, അശ്വതി രവീന്ദ്രന്‍, ടി പി ആരതി. അനില്‍കുമാര്‍(പരിശീലകന്‍) എം കെ പ്രജിഷ,  വിനീഷ്‌കുമാര്‍(സഹപരിശീലകര്‍), ഉസ്മാന്‍ ഹാജി(മാനേജര്‍).

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com