അമിത വേഗതയില്‍ വളവ് തിരിഞ്ഞു; വയനാട്ടില്‍ നിയന്ത്രണം വിട്ട് ജീപ്പ് മറിഞ്ഞു- വീഡിയോ 

വയനാട് തലപ്പുഴ മക്കിമലയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
നിയന്ത്രണം വിട്ട് ജീപ്പ് മറിയുന്ന ദൃശ്യം
നിയന്ത്രണം വിട്ട് ജീപ്പ് മറിയുന്ന ദൃശ്യം

കല്‍പ്പറ്റ: വയനാട് തലപ്പുഴ മക്കിമലയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അമിത വേഗതയിലെത്തിയ വാഹനം വളവു തിരിഞ്ഞതോടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 

ഇന്നലെ നടന്ന അപകടത്തില്‍ ആറു പേര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.മക്കിമല സ്വദേശികളായ റാണി, ശ്രീലത, സന്ധ്യ, ബിന്‍സി, വിസ്മയ ഡ്രൈവർ പത്മരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വയനാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com