ഇലന്തൂർ നരബലി; പൊലീസ് കസ്റ്റഡി അനുവദിച്ച ഉത്തരവിനെതിരെ പ്രതികൾ ഹൈക്കോടതിയിൽ

ചോദ്യം ചെയ്യൽ വേളയിൽ അഭിഭാഷകനെ കാണാന്‍ അനുവദിക്കണം
ഫയൽ ചിത്രം
ഫയൽ ചിത്രം

കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിൽ പൊലീസ് കസ്റ്റഡി അനുവദിച്ച ഉത്തരവിനെതിരെ പ്രതികൾ ഹൈക്കോടതിയിൽ. കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭ​ഗവൽ സിങ്, ലൈല എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ കസ്റ്റഡി ഉത്തരവ് റദ്ദാക്കണമെന്നാണ് പ്രതികളുടെ ആവശ്യം. 

ചോദ്യം ചെയ്യൽ വേളയിൽ അഭിഭാഷകനെ കാണാന്‍ അനുവദിക്കണം. കുറ്റസമ്മത മൊഴികളിലെ വിശദാംശങ്ങൾ മാധ്യമങ്ങളിലൂടെയും മറ്റും പുറത്ത് വിടരുതെന്നും പ്രതികള്‍ ആവശ്യപ്പെട്ടു. 

പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരുകയാണ്. ഇലന്തൂരിൽ ഭഗവൽ സിങിനെയും ലൈലയെയും വീണ്ടുമെത്തിച്ച് തെളിവെടുത്തെങ്കിലും ഇരുവരുടെയും മൊബൈൽ ഫോൺ കണ്ടെത്താനായിട്ടില്ല. ഇത് എവിടെയെന്ന് കണ്ടെത്താനാണ് പൊലീസിന്‍റെ ശ്രമം. ഇതിനൊപ്പം സൈബർ തെളിവുകളും ശേഖരിക്കുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com