പുന്നപ്ര വയലാർ വാരാചരണത്തിന്‌ ഇന്ന്‌ തുടക്കം

സി എച്ച് കണാരൻ ദിനമായ 20 മുതൽ വയലാർ ദിനമായ 27 വരെയാണ്‌ വാരാചരണം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ഐതിഹാസികമായ പുന്നപ്ര- വയലാർ സമരത്തിന്റെ 76-ാം വാർഷിക വാരാചരണത്തിന്‌ ഇന്ന് തുടക്കം. സ്വാതന്ത്ര്യസമര ചരിത്രത്തിലെയും തൊഴിലാളിവർഗ പോരാട്ടത്തിലെയും ജ്വലിക്കുന്ന ഏടായ  പുന്നപ്ര- വയലാർ സമര വാർഷിക വാരാചരണം ഇക്കുറി വിപുലമായാണ്‌ സംഘടിപ്പിക്കുന്നത്‌.

സി എച്ച് കണാരൻ ദിനമായ 20 മുതൽ വയലാർ ദിനമായ 27 വരെയാണ്‌ വാരാചരണം. ഇരു കമ്യൂണിസ്‌റ്റുപാർട്ടികളും സംയുക്തമായാണ്‌ വാരാചരണം സംഘടിപ്പിക്കുന്നത്‌. പുന്നപ്ര സമരഭൂമി, വലിയചുടുകാട്‌ രക്തസാക്ഷി മണ്ഡപം, മാരാരിക്കുളം എന്നിവിടങ്ങളിൽ വ്യാഴം പതാക ഉയരും. മേനാശേരിയിലും വയലാറിലും വെള്ളിയാഴ്‌ച ചെങ്കൊടി ഉയരും. 

പിറന്ന മണ്ണിൽ മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിനും നാടിന്റെ സ്വാതന്ത്ര്യത്തിനുമായി വീരമൃത്യു വരിച്ച രണധീരരെ 23ന്‌ പുന്നപ്രയിലും 25ന്‌ മേനാശേരിയിലും 26ന്‌ മാരാരിക്കുളത്തും 27ന്‌ വയലാറിലും സ്‌മരിക്കും. 

പുന്നപ്ര ദിനമായ 23ന്‌ വൈകിട്ട്‌  പുന്നപ്ര സമരഭൂമിയിൽ ചേരുന്ന പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 27ന്‌ വയലാർ ദിനത്തിൽ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ വൈകിട്ട് ചേരുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com