'ഇതു കണ്ടിട്ടും ഓര്‍മ വരുന്നില്ലെങ്കില്‍ മാനനഷ്ടത്തിനു കേസ് കൊടുക്കൂ'; ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ച് സ്വപ്ന

പി ശ്രീരാമകൃഷ്ണന്റെ ചിത്രം സഹിതമുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെയാണ് സ്വപ്‌നയുടെ വെല്ലുവിളി
സ്വപ്‌ന സുരേഷ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം
സ്വപ്‌ന സുരേഷ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം

തിരുവനന്തപുരം: മാനനഷ്ടക്കേസ് നല്‍കാന്‍ സിപിഎം നേതാവും മുന്‍ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ച് സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ്. പി ശ്രീരാമകൃഷ്ണന്റെ ചിത്രം സഹിതമുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെയാണ് സ്വപ്‌നയുടെ വെല്ലുവിളി.

സ്വപ്‌നയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ശ്രീരാമകൃഷ്ണന്‍ നേരത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇതിനു പ്രതികരണമായാണ് സ്വപ്‌നയുടെ പോസ്റ്റ്. ശ്രീരാമകൃഷ്ണനുള്ള ഓര്‍മപ്പെടുത്തലാണ് തന്റെ പോസ്‌റ്റെന്നും ഇതിലൂടെ ഒന്നും ഓര്‍മ വരുന്നില്ലെങ്കില്‍ തനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കാനും സ്വപ്‌ന പറയുന്നു. അങ്ങനെയെങ്കില്‍ തന്റെ പക്കലുള്ള തെളിവുകള്‍ കോടതിക്കു മുമ്പാകെ സമര്‍പ്പിക്കാമെന്നും സ്വ്പന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ശ്രീരാമകൃഷ്ണന്‍ ലൈംഗിക താത്പര്യത്തോടെ സമീപിച്ചെന്ന് സ്വപ്‌ന നേരത്തെ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് ശ്രീരാമകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com