ട്രെയിൻ യാത്രയ്ക്കിടെ മാധ്യമപ്രവർത്തകൻ കുഴഞ്ഞു വീണ് മരിച്ചു 

ചെന്നൈ-തിരുവനന്തപുരം എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ പാലക്കാട്ടുനിന്നു തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് നെഞ്ചുവേദനയുണ്ടായത്
ജസ്റ്റിൻ ഡൊണാൾഡ് /ഫോട്ടോ: ഫെയ്സ്ബുക്ക്
ജസ്റ്റിൻ ഡൊണാൾഡ് /ഫോട്ടോ: ഫെയ്സ്ബുക്ക്

കൊച്ചി: ട്രെയിൻ യാത്രയ്ക്കിടെ മാധ്യമപ്രവർത്തകൻ കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് നാദാപുരം സ്വദേശി ജസ്റ്റിൻ ഡൊണാൾഡ്(49) ആണ് മരിച്ചത്. ഭാരത് ലൈവ് ഐപി ടിവി മാനേജിങ് ഡയറക്ടറാണ്. ദീർഘകാലം കേരള ശബ്ദം ​ഗ്രൂപ്പ് ന്യൂസ് ഫോട്ടോ​ഗ്രാഫറായിരുന്നു. 

ചെന്നൈ-തിരുവനന്തപുരം എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ എ വൺ കോച്ചിൽ പാലക്കാട്ടുനിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. കോച്ചിലെ യാത്രക്കാർ അറിയിച്ചതിനെത്തുടർന്ന് പുലർച്ചെ 2ഛ51ന് എറണാകുളം സൗത്ത് റെയിൽവേസ്റ്റേഷനിലെത്തിയപ്പോൾ ആർപിഎഫും സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള സംഘവും ചേർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ മരിച്ചു. 

മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പാലക്കാട് സിഎസ്ഐ റോബിൻസൺ ചർച്ചിൽ നടക്കും. ഭാര്യ: സ്വപ്ന (അധ്യാപിക), മക്കൾ: അഭി​ഗേൽ ജസ്റ്റിൻ, ആശിഷ് ജസ്റ്റിൻ

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com