സ്റ്റേഷനിലെ ശുചിമുറിയില്‍ ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം; വീഴ്ച വരുത്തിയ രണ്ട് വനിതാ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ ആത്മഹത്യാശ്രമത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി
ഗ്രീഷ്മ, ഫെയ്‌സ്ബുക്ക്
ഗ്രീഷ്മ, ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ ആത്മഹത്യാശ്രമത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. നെടുമങ്ങാട് സ്റ്റേഷനിലെ രണ്ട് വനിതാ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഗായത്രി, സുമ എന്നി പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.ഗ്രീഷ്മ അണുനാശിനി കുടിക്കാനിടയായ സംഭവത്തില്‍ സ്‌റ്റേഷനില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ നിന്നും ക്ലീനിങ്ങിന് ഉപയോഗിക്കുന്ന അണുനാശിനി കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഗ്രീഷ്മ.രാവിലെ എഴരയോടെ ബാത്ത്‌റൂമില്‍ പോകണമെന്ന് ഗ്രീഷ്മ ആവശ്യപ്പെട്ടു. ബാത്ത്‌റൂമില്‍ വെച്ച് അവിടെയുണ്ടായിരുന്ന കീടനാശിനി ഗ്രീഷ്മ കുടിക്കുകയായിരുന്നു. ചര്‍ദ്ദിലിനെ തുടര്‍ന്നാണ് യുവതിയെ  ആശുപത്രിയിലെത്തിച്ചത്.

പൊലീസ് സ്‌റ്റേഷനിലെ ബാത്‌റൂം അടക്കം പരിശോധിച്ച് ഉറപ്പു വരുത്തിയശേഷമാണ് ഗ്രീഷ്മയെ നെടുമങ്ങാട് സ്‌റ്റേഷനിലെത്തിച്ചത്. എന്നാല്‍ സ്‌റ്റേഷനിലുണ്ടായിരുന്ന വനിതാ പൊലീസുകാര്‍ അവളെ ചെക്ക് ചെയ്ത് ഉറപ്പു വരുത്തിയ ബാത്‌റൂമിന് പകരം വേറൊരു ബാത് റൂമിലേക്കാണ് കൊണ്ടുപോയതെന്ന് റൂറല്‍ എസ്പി ഡി ശില്‍പ്പ പറഞ്ഞു. അവിടെ ഉണ്ടായിരുന്ന ലായനി ഗ്രീഷ്മ കുടിക്കുകയായിരുന്നുവെന്നും റൂറല്‍ എസ്പി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com