തിരുവനന്തപുരം: ഷാരോണ്‍ രാജിന്റെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണത്തില്‍ തൃപ്തി പ്രകടിപ്പിച്ച് ബന്ധുക്കള്‍. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതിന് എല്ലാവിധ സഹകരണവും അഡീഷണല്‍ എസ്പി എം ആര്‍ സുള്‍ഫിക്കര്‍ ഉറപ്പുനല്‍കിയതായും ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫീസില്‍ മൊഴി നല്‍കാന്‍ എത്തിയതാണ് ബന്ധുക്കള്‍. കൊലപാതകത്തില്‍ ഗ്രീഷ്മയുടെ അമ്മാവന്റെയും അമ്മയുടെയും പങ്ക് അന്വേഷിക്കണം. അന്വേഷണത്തില്‍ പാറശാല പൊലീസിന് സംഭവിച്ച വീഴ്ച അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതായും ബന്ധുക്കള്‍ പറഞ്ഞു. അന്വേഷിക്കാമെന്ന് പൊലീസ് ഉറപ്പുനല്‍കിയതായും ഷാരോണിന്റെ സഹോദരനും മാതാപിതാക്കളും പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി ഷാരോണ്‍ കഷായം കുടിച്ച ദിവസത്തെ വസ്ത്രം പൊലീസ് ചോദിച്ചതായി ബന്ധുക്കള്‍ പറയുന്നു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് വസ്ത്രം ചോദിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഷാരോണ്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ചോദിച്ചിട്ടില്ല. കൂടാതെ വാട്‌സ് ആപ്പ് ചാറ്റുകള്‍ അടക്കം കൈയിലുള്ള മറ്റു തെളിവുകള്‍ കാണിച്ചതായും ബന്ധുക്കള്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ