കൊച്ചി: കുമ്പളത്ത് അഞ്ചു വയസുകാരിയെ തെരുവ് നായ ആക്രമിച്ചു. കുമ്പളം സ്വദേശി സുജിത്ത് - അമൃത ദമ്പതികളുടെ മകൾ ആത്മികയെയാണ് നായ കടിച്ചത്. ശരീരമാസകലം പരിക്കേറ്റ കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂൾ വിട്ടു വന്ന കുട്ടി വീടിന് സമീപം നിന്ന് കളിക്കുകയായിരുന്നു. ഇതിനിടയിലാണ് നായ ആക്രമിച്ചത്. കുട്ടിയുടെ മുത്തശ്ശി ഓടിയെത്തി തെരുവ് നായയെ അടിച്ചോടിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ