കൊയിലാണ്ടിയില്‍ യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th April 2022 04:59 PM |
Last Updated: 08th April 2022 04:59 PM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: കൊയിലാണ്ടിയില്‍ യുവതിയെയും യുവാവിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മുച്കുന്ന് സ്വദേശി റിനീഷ്, കുന്യോറമല സ്വദേശിനി ഷിജി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂടാടി വെള്ളറക്കാട് റെയില്‍വെ സ്‌റ്റേഷന് സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രാക്കിന്റെ ഇരു വശങ്ങളിലായാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. യുവതിയുടെ തല അറ്റ നിലയിലായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
ഈ വാർത്ത വായിക്കാം
ഡാമിന്റെ പൂര്‍ണ അധികാരം മേല്‍നോട്ടസമിതിക്ക്; നാട്ടുകാര്‍ക്കും പരാതി നല്‍കാമെന്ന് സുപ്രീം കോടതി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ