സതീശ് സൂര്യന് കേരള മീഡിയ അക്കാദമി ഫെലോഷിപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th April 2022 02:57 PM |
Last Updated: 19th April 2022 02:57 PM | A+A A- |

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2021-22 വര്‍ഷത്തെ മാധ്യമ ഗവേഷക ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. സമഗ്ര ഗവേഷക ഫെലോഷിപ്പിന് സമകാലിക മലയാളം വാരിക പത്രാധിപ സമിതി അംഗം സതീശ് സൂര്യന്‍ അര്‍ഹനായി. 75,000 രൂപയാണ് സമഗ്ര ഗവേഷക ഫെലോഷിപ്പ്.
ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മാതൃഭൂമി സീനിയര്‍ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കെപി പ്രവീതയും, മലയാള മനോരമ ലീഡര്‍ റൈറ്റര്‍ കെ ഹരികൃഷ്ണനും അര്‍ഹരായി.
75,000 രൂപ വീതമുള്ള സമഗ്ര ഗവേഷക ഫെലോഷിപ്പിന് അര്‍ഹരായവര്‍: ജിഷാ ജയന്‍ (ദേശാഭിമാനി), സി അശ്വതി (24 ന്യൂസ്), ഐ സതീഷ് (സമകാലിക മലയാളം വാരിക), പി.കെ മണികണ്ഠന്‍ (മാതൃഭൂമി), പി സുബൈര്‍ (മാധ്യമം), എം.സി നിഹ്മത്ത് (മാധ്യമം), എന്‍.പി സജീഷ് (ചലചിത്രഅക്കാദമി), വി ശ്രീകുമാര്‍ (സ്‌പൈസസ് ബോര്‍ഡ്) എന്നിവര്‍ക്ക് നല്‍കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു അറിയിച്ചു.
പൊതു ഗവേഷണ മേഖലയില്‍ എസ്. അനിത (മാധ്യമം), ബി ഉമേഷ് (ന്യൂസ് 18), ബിജു ജി കൃഷ്ണന്‍ (ജീവന്‍ ടിവി), കെപിഎം റിയാസ് (മാധ്യമം), ജികെപി വിജേഷ് (ഏഷ്യാനെറ്റ് ന്യൂസ്), ലെനി ജോസഫ് (ദേശാഭിമാനി), രമ്യാ മുകുന്ദന്‍ (കേരളാ കൗമുദി), വി ആര്‍ ജ്യോതിഷ് കുമാര്‍ (വനിത), അനസ് അസീന്‍ (മാധ്യമം), കെ ആര്‍ അനൂപ് (കൈരളി ന്യൂസ്) അഷറഫ് തൈവളപ്പ് (ചന്ദ്രിക), ടി സൂരജ് (സബ് എഡിറ്റര്‍-മാതൃഭൂമി), നിലീന അത്തോളി(സബ് എഡിറ്റര്‍-മാതൃഭൂമി ഓണ്‍ലൈന്‍), ജി രാഗേഷ്(മനോരമ ഓണ്‍ലൈന്‍, കെ എച്ച് ഹസ്‌ന (സ്വതന്ത്ര മാധ്യമപ്രവര്‍ത്തക) പി ആര്‍ രാജേശ്വരി (എഴുത്ത് മാസിക) എന്നിവര്‍ 10,000 രൂപ വീതമുള്ള ഫെലോഷിപ്പിനും അര്‍ഹരായി.
ഈ വാര്‍ത്ത കൂടി വായിക്കൂ പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി; പുത്തലത്ത് ദിനേശന്‍ ദേശാഭിമാനി പത്രാധിപര്‍
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ