പരീക്ഷയ്ക്ക് മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍, വിവാദം; കണ്ണൂര്‍ സര്‍വകലാശാല രണ്ടുപരീക്ഷകള്‍ റദ്ദാക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd April 2022 05:37 PM |
Last Updated: 22nd April 2022 05:37 PM | A+A A- |

ഫയല്‍ ചിത്രം
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ പരീക്ഷാ നടത്തിപ്പില്‍ ഗുരുതര വീഴ്ച. ബിഎ സൈക്കോളജി പരീക്ഷയ്ക്ക് മുന്‍വര്‍ഷത്തെ അതേ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചതാണ് വിവാദമായത്. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല രണ്ടുപരീക്ഷകള്‍ റദ്ദാക്കി.
ഏപ്രില്‍ 21,22 തീയതികളില്‍ നടന്ന ബിഎ സൈക്കോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷകളുടെ ചോദ്യപേപ്പറാണ് ആവര്‍ത്തിച്ചത്. 2020ല്‍ നടന്ന പരീക്ഷയുടെ അതേ ചോദ്യപേപ്പറാണ് ഇത്തവണയും ആവര്‍ത്തിച്ചത് എന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.
നവംബറില്‍ നടക്കേണ്ട പരീക്ഷയാണ് ഇന്നും ഇന്നലെയുമായി നടന്നത്. കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ നീട്ടിവെയ്ക്കുകയായിരുന്നു. സംഭവം വിവാദമായതോടെ രണ്ടുപരീക്ഷകളും റദ്ദാക്കിയതായി കണ്ണൂര്‍ സര്‍വകലാശാല അറിയിച്ചു. വീഴ്ച സംബന്ധിച്ച് അന്വേഷിക്കാനും കണ്ണൂര്‍ സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണം: ഹൈക്കോടതി
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ