'18 വയസ് കഴിഞ്ഞു വിവാഹം നടത്താമെന്ന് ഉറപ്പു നല്‍കിയിരുന്നു; പെൺകുട്ടി വീട്ടിലെത്തിയത് എപ്പോഴെന്ന് അറിയില്ല'
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th April 2022 01:01 PM |
Last Updated: 24th April 2022 01:01 PM | A+A A- |

പ്രതീകാത്മക ചിത്രം
പാലക്കാട്: കൊല്ലങ്കോട് 16കാരിയെ തീ കൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ മകനും പെൺകുട്ടിയും തമ്മിൽ ഇഷ്ടത്തിലായിരുന്നുവെന്ന് യുവാവിന്റെ അമ്മ. കൊല്ലങ്കോട് കിഴക്കെ ഗ്രാമം സ്വദേശിയായ പതിനാറുകാരിയെയാണ് സുഹൃത്ത് ബാലസുബ്രഹ്മണ്യം തീ കൊളുത്തിയത്. പ്രണയനൈരാശ്യമാണ് തീ കൊളുത്തിയതിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
പെണ്‍കുട്ടിക്ക് 18 വയസു കഴിഞ്ഞ ശേഷം വിവാഹം നടത്താമെന്ന് ഉറപ്പു നല്‍കിയിരുന്നുവെന്ന് യുവാവിന്റെ അമ്മ പറഞ്ഞു. പെൺകുട്ടി എപ്പോഴാണ് വീട്ടിലെത്തിയതെന്ന് അറിയില്ലെന്നും അവർ വ്യക്തമാക്കി.
ബാലസുബ്രഹ്മണ്യവും പെണ്‍കുട്ടിയും ഏറെനാളായി പ്രണയത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടുത്തിടെ ഇവരുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു. ഇരുവരെയും ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും ശ്രമിച്ചു. ഇതുകാരണമാകാം പെണ്‍കുട്ടിയെ തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് നാട്ടുകാര്‍ കരുതുന്നത്.
പിറന്നാളാണെന്ന് പറഞ്ഞാണ് യുവാവ് ഞായറാഴ്ച രാവിലെ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് മുറിയില്‍വെച്ച് പെണ്‍കുട്ടിയെ തീകൊളുത്തുകയായിരുന്നു. സംഭവസമയം യുവാവിന്റെ അമ്മയും ഇളയ സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
മുറിയില്‍ നിന്ന് തീയും പുകയും ഉയര്‍ന്നതോടെയാണ് അടുക്കളയിലായിരുന്ന അമ്മയും സമീപവാസികളും സംഭവമറിഞ്ഞത്. തുടര്‍ന്ന് തീയണച്ച ശേഷം ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഈ വാർത്ത വായിക്കാം
കുറ്റം തെളിയിക്കാനായില്ല; കഞ്ചാവ് കേസിൽ പ്രതിയെ വെറുതെ വിട്ടു
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ