എല്‍ഡിസി ഫലം രണ്ടുദിവസത്തിനകം; റാങ്ക് പട്ടികയ്ക്ക് അംഗീകാരം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2022 05:08 PM  |  

Last Updated: 01st August 2022 05:08 PM  |   A+A-   |  

PSC  exam postponed

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: എല്‍ഡിസി റാങ്ക് പട്ടികയ്ക്ക് പിഎസ് സി അംഗീകാരം. 14 ജില്ലകളിലെയും എല്‍ഡിസി റാങ്ക് പട്ടികകള്‍ക്ക് ഇന്ന് ചേര്‍ന്ന പിഎസ് സി യോഗമാണ് അംഗീകാരം നല്‍കിയത്. 

പട്ടിക അതത് ജില്ലകളിലേക്ക് അയയ്ക്കും. രണ്ടു ദിവസത്തിനകം ജില്ലകളിലെ വെബ്‌സൈറ്റില്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുമെന്ന് പിഎസ് സി അറിയിച്ചു. ഒഴിവുകളുടെ എണ്ണം സമാഹരിച്ച് വരികയാണ്. രണ്ടേകാല്‍ ലക്ഷത്തിലേറെ പേരാണ് മെയ്ന്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചത്. 

15 ദിവസത്തിനുശേഷം നിയമന ശുപാര്‍ശ അയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈയില്‍ പ്രസിദ്ധീകരിച്ച എല്‍ജിഎസ് റാങ്ക് പട്ടികയിലെ നിയമന ശുപാര്‍ശ ഓഗസ്റ്റ് രണ്ടാംവാരത്തില്‍ അയക്കും. 1104 ഒഴിവാണുള്ളത്. ലിസ്റ്റ് തയ്യാറാക്കുന്ന ജോലികള്‍ക്കായി അവധി ദിവസമായ ഞായറാഴ്ചയും ജീവനക്കാരെത്തി. ഹാജരായ  ജീവനക്കാരെ ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ അഭിനന്ദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

അഞ്ചു ജില്ലകളില്‍ നാളെ അവധി; സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ