വില്‍പനയ്ക്കു കൊണ്ടുവന്ന കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2022 08:36 PM  |  

Last Updated: 03rd August 2022 08:36 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍. ബംഗാള്‍ നോര്‍ത്ത് പര്‍ഗാന സ്വദേശി മുജാഹര്‍ മുല്ലയാണ് പിടിയിലായത്. എസ്‌ഐ അനീഷ് വടക്കേടത്തിന്റെ നേതൃത്വത്തില്‍ വളയം പൊലീസ് പാറക്കടവില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.

സംശയാസ്പദമായ സഹചര്യത്തില്‍ പാറക്കടവ് മാര്‍ക്കറ്റ് പരിസരത്തു കണ്ട ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. പ്രതിയുടെ പക്കല്‍നിന്ന് 155 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. മാര്‍ക്കറ്റിലും പരിസരങ്ങളിലും കഞ്ചാവ് വിതരണം നടത്തുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 178 ദുരിതാശ്വാസ ക്യാംപുകള്‍; 5168 പേരെ മാറ്റിപ്പാര്‍പ്പിച്ചു; മരണം 15 ആയി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ