ബഷീര്‍ കൊല്ലപ്പെട്ടിട്ട് മൂന്നാണ്ട്; ശ്രീറാം വെങ്കിട്ടരാമന്റെ വിചാരണ സെപ്റ്റംബര്‍ രണ്ടിന് തുടങ്ങും
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd August 2022 09:58 AM |
Last Updated: 03rd August 2022 09:58 AM | A+A A- |

ശ്രീറാം വെങ്കിട്ടരാമൻ, കെ എം ബഷീർ
കൊച്ചി: ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ട കേസിൽ വിചാരണ സെപ്റ്റംബർ രണ്ടിന് തുടങ്ങും. 2019 ആഗസ്റ്റ് മൂന്ന് പുലർച്ചെയായിരുന്നു ബഷീറിന്റെ മരണം. ബഷീർ കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്നു വർഷം പിന്നിടുമ്പോഴും കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ നടപടികൾ ഇതുവരെയും തുടങ്ങിയില്ല.
കേസിലെ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. ശ്രീറാമിന്റെ സുഹൃത്തായ വഫ നജിം കേസിലെ രണ്ടാം പ്രതിയാണ്. മദ്യപിച്ചുള്ള വാഹനമോടിക്കലും തെളിവു നശിപ്പിക്കലുമടങ്ങുന്നതാണ് കുറ്റങ്ങൾ. ജൂൺ ഏഴിന് കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോൾ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫ നജിം വിടുതൽ ഹർജി നൽകിയിരുന്നു.
സെഷൻസ് കോടതിയിൽ വിചാരണനടപടികൾ ആരംഭിക്കാനിരിക്കെ എക്സിക്യൂട്ടീവ് മജിസ്റ്റീരിയൽ അധികാരമുള്ള കലക്ടറായി ശ്രീറാമിനെ നിയമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്നു സർക്കാർ തീരുമാനം മാറ്റുകയായിരുന്നു. സിവിൽ സപ്ലൈസ് ജനറൽ മാനേജരായാണ് പുതിയ നിയമനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
ജാമ്യവ്യവസ്ഥകൾ ലംഘിച്ചു, ദിലീപിന്റെ ജാമ്യം റദ്ദാക്കണം: ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ