കൊച്ചി- ദുബായ് യാത്ര കൊണ്ടുവന്നത് 7.91 കോടി; കോശി 'കോടീശ്വരന്‍'
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th August 2022 01:05 PM |
Last Updated: 04th August 2022 01:05 PM | A+A A- |

മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പ്
അബുദാബി: ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് ഒന്നാം സമ്മാനം. മലയാളിയായ കോശി വര്‍ഗീസാണ് ഇത്തവണത്തെ ഭാഗ്യവാന്‍. ഒന്നാം സമ്മാനമായി ലഭിക്കുക ഒരു ദശലക്ഷം യുഎസ് ഡോളര്‍ (7.91 കോടി രൂപ) ആണ്. ആഴ്ചകള്‍ക്ക് മുന്‍പ് കൊച്ചിയില്‍ നിന്നും ദുബായിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇദ്ദേഹം ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ സീരീസ് 396 ടിക്കറ്റ് എടുത്തത്. 0844 എന്ന നമ്പറാണ് കോശി വര്‍ഗീസിനെ കോടീശ്വരനാക്കിയത്.
നേരത്തെ പല തവണ ടിക്കറ്റ് എടുത്തെങ്കിലും ഇപ്പോഴാണ് ഭാഗ്യം കോശിയെ തേടിയെത്തിയത്. 1999ല്‍ മില്ലേനിയം മില്യണയര്‍ പ്രെമോഷന്‍ തുടങ്ങിയതിനു ശേഷം ഒരു ദശലക്ഷം യുഎസ് ഡോളര്‍ സ്വന്തമാക്കിയ 195-ാമത് ഇന്ത്യക്കാരനാണ് കോശി വര്‍ഗീസ്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പ് ടിക്കറ്റുകള്‍ കൂടുതലും എടുക്കുന്നത് ഇന്ത്യക്കാരാണ്. അതിനാല്‍ തന്നെ വിജയികളും കൂടുതല്‍. ഇതില്‍ തന്നെ നല്ലൊരു ശതമാനവും മലയാളികളാണ്.
ദുബായ് ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സര്‍പ്രൈസ് ഡ്രോയില്‍ അര്‍ജുന്‍ സിങ് എന്ന ഇന്ത്യക്കാരന്‍ ആഡംബര ബൈക്കും സ്വന്തമാക്കിയിരുന്നു. ബിഎംഡബ്യു ആര്‍ 9 ടി എന്ന വാഹനമാണ് അര്‍ജുന്‍ നേടിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
മോശം കാലാവസ്ഥ; കരിപ്പൂരിൽ ഇറങ്ങേണ്ട ആറ് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ