ഭക്ഷണം പാക്ക് ചെയ്യുന്ന കണ്ടെയ്‌നറുകള്‍ ഉപയോഗിക്കാം; നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ ഇവ, പട്ടിക പുറത്തിറക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th August 2022 08:04 AM  |  

Last Updated: 05th August 2022 08:05 AM  |   A+A-   |  

plastic

പ്രതീകാത്മകചിത്രം


തിരുവനന്തപുരം: നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെയും ബദലുകളുടെയും പട്ടിക പ്രസിദ്ധീകരിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ നിലനിന്നിരുന്ന ആശയക്കുഴപ്പത്തിന് ഇതോടെ പരിഹാരമായി.

ഭക്ഷണവസ്തുക്കൾ പാക്ക് ചെയ്തു നൽകുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകൾ, പലചരക്കു സാധനങ്ങൾ പൊതിഞ്ഞു നൽകുന്ന 50 മൈക്രോണിനു മുകളിലുള്ള കവറുകളും ഉപയോഗിക്കുന്നത് തുടരാം. ഇവയുടെ കാര്യത്തിലായിരുന്നു ആശയക്കുഴപ്പം ഏറെ നിലനിന്നിരുന്നത്.  ജൂലൈ 1നാണ് ഒറ്റത്തവണ ഉപയോഗിക്കുന്നതും 50 മൈക്രോണിൽ താഴെയുള്ളതുമായ പ്ലാസ്റ്റിക് നിരോധിച്ച കേന്ദ്ര തീരുമാനം പ്രാബല്യത്തിലായത്. 

പട്ടിക പ്രകാരം നിരോധിച്ചവ: പ്ലാസ്റ്റിക് ക്യാരിബാഗ്, പ്ലാസ്റ്റിക് ഷോപ്പിങ് ബാഗ്, പ്ലാസ്റ്റിക് സ്പൂൺ, പ്ലാസ്റ്റിക് അല്ലെങ്കിൽ പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ ഗ്ലാസ്, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ പ്ലേറ്റ്, പ്ലാസ്റ്റിക് സ്ട്രോ, പ്ലാസ്റ്റിക് പൊതിഞ്ഞ പേപ്പർ ഇല, കാൻഡി സ്റ്റിക്, തെർമോക്കോൾ, സ്റ്റിറോഫോം എന്നിവ ഉപയോഗിച്ചു നിർമിച്ച പ്ലേറ്റ്, കപ്പ്, അലങ്കാര വസ്തുക്കൾ, പ്ലാസ്റ്റിക് ഗാർബേജ് ബാഗ് (ആശുപത്രി ആവശ്യത്തിന് ഉപയോഗിക്കാം),  പ്ലാസ്റ്റിക് സ്റ്റിക് ഉള്ള ഇയർ ബഡ്, പ്ലാസ്റ്റിക് സ്റ്റിക് ഉള്ള ബലൂൺ, പ്ലാസ്റ്റിക് പൊതിഞ്ഞ ക്ഷണക്കത്ത്, സിഗരറ്റ് പാക്കറ്റ്,  500 മില്ലിലീറ്ററിൽ താഴെ കുടിവെള്ളം പാക്ക് ചെയ്ത കുപ്പി, ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, പിവിസി ഫ്ലെക്സ് വസ്തുക്കൾ, പ്ലാസ്റ്റിക് ആവരണമുള്ള തുണിത്തരം, സ്വീറ്റ് ബോക്സ്. 

പട്ടിക പ്രകാരമുള്ള ബദലുകൾ: വളമാക്കി മാറ്റാവുന്ന ക്യാരി ബാഗ്, തുണി ബാഗ്, പേപ്പർ ബാഗ്, പോളി ലാക്റ്റിക് ആസിഡ് (പിഎൽഎ) ആവരണമുള്ള പേപ്പർ കപ്പ്, പേപ്പർ പ്ലേറ്റ്, പേപ്പർ സ്ട്രോ, പ്ലാസ്റ്റിക് കണ്ടെയ്നർ, തടി സ്പൂൺ, സ്റ്റീൽ സ്പൂ‍ൺ, വളമാക്കാവുന്ന ഗാർബേജ് ബാഗ്, പലചരക്ക്, പലഹാരം എന്നിവ പാക്ക് ചെയ്യുന്ന 50 മൈക്രോണിനു മുകളിലുള്ള കവർ