'കേസുകൊണ്ട് ഒത്തിരി സിനിമ കിട്ടിയില്ലേ; ലാഭം മാത്രമാണ് ഉണ്ടായത്'; നടിയെ അധിക്ഷേപിച്ച് പി സി ജോര്‍ജ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th August 2022 03:31 PM  |  

Last Updated: 11th August 2022 03:31 PM  |   A+A-   |  

pc_george

ഫയല്‍ ചിത്രം


 

കോട്ടയം: നടന്‍ ദിലീപ് പ്രതിയായ നടിയെ പീഡിപ്പിച്ച കേസില്‍ അതിജീവിതയെ അധിക്ഷേപിച്ച് മുന്‍ എംഎല്‍എയും കേരള ജനപക്ഷം സെക്കുലര്‍ ചെയര്‍മാനുമായ പി സി ജോര്‍ജ്. തുടര്‍ച്ചയായി കേസുകളുണ്ടായതുകൊണ്ട് അതിജീവിതയ്ക്ക് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചെന്ന് പി സി ജോര്‍ജ് പറഞ്ഞു. കേസുകൊണ്ട് ഗുണമുണ്ടായത് നടിക്കു മാത്രമാണ്. വ്യക്തിജീവിതത്തില്‍ നഷ്ടമുണ്ടാകാം. പൊതുജീവിതത്തില്‍ ലാഭം മാത്രമാണ് ഉണ്ടായത്. കൂടുതല്‍ സിനിമ കിട്ടുകയും പ്രശസ്തയാവുകയും ചെയ്തു. കോട്ടയം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പി സി ജോര്‍ജ് പറഞ്ഞു. ദിലീപിനെതിരായ കേസുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് പി സി ജോര്‍ജ് വിവാദ പരാമര്‍ശം നടത്തിയത്. 

'ആ കേസില്‍ വിധി വരാറായപ്പോള്‍ അടുത്ത കേസ് വന്നില്ലേ? അടുത്ത തെളിവെടുപ്പു നടക്കുകയല്ലേ. അതുകൊണ്ട് ഒരു ഗുണം കിട്ടി.  അവര്‍ക്ക് പറയുന്നതെന്താ, അതിജീവിതയോ? ഉപജീവിതയോ? ആ... അതിജീവിത. അവര്‍ക്ക് ഒത്തിരി സിനിമാ കിട്ടുന്നുണ്ട്. പിന്നെന്താ? അവര് രക്ഷപ്പെട്ടു. അതല്ലേ നമുക്ക് ആവശ്യം? ഒരു പ്രശ്‌നവുമില്ലെന്നേ. അതില്‍ കൂടുതല്‍ പറയാന്‍ പാടുണ്ടോ?' - പി സിജോര്‍ജ് ചോദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 'അതൊരു സിനിമാ പോസ്റ്ററല്ലേ, അങ്ങനെ കണ്ടാല്‍ മതി'; സിപിഎം സൈബര്‍ ആക്രമണത്തെ തള്ളി മന്ത്രി മുഹമ്മദ് റിയാസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ