പ്ലസ് വണ്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; റീവാല്യുവേഷന് 23 വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി / വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി / വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.keralaresults.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

2022 ജൂണ്‍ മാസം നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഉത്തര കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണയം, സൂക്ഷ്മ പരിശോധന, ഉത്തരക്കടലാസിന്റെ പകര്‍പ്പ് എന്നിവയ്ക്കായി ഈ മാസം 23 വരെ  അപേക്ഷിക്കാം.  വൈകീട്ട് 4 മണിക്ക് മുമ്പായി സ്‌കൂള്‍ പ്രിന്‍സിപ്പലിനാണ് അപേക്ഷ നല്‍കേണ്ടത്. 

www.dhsekerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.kerala.gov.in എന്നി വെബ്‌സൈറ്റുകളിലും ഒന്നാം വര്‍ഷ പരീക്ഷാഫലം ലഭ്യമാണ്. 4.2 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com