'മാപ്പില്ലാത്ത അശ്രദ്ധ'; ഇന്നോവ ഇടിച്ചുതെറിപ്പിച്ചു, സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st August 2022 12:11 PM  |  

Last Updated: 21st August 2022 12:11 PM  |   A+A-   |  

car_accident

കുറ്റിപ്പുറത്ത് വാഹനാപകടത്തില്‍ പിന്‍സീറ്റിലിരുന്ന സ്ത്രീ തെറിച്ചുപോകുന്ന ദൃശ്യം, വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

 

മലപ്പുറം:  കുറ്റിപ്പുറം മഞ്ചാടിയില്‍ എതിര്‍ദിശയില്‍ നിന്ന് അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. പുത്തനത്താണി സ്വദേശി അബ്ദുള്‍ ഖാദര്‍ ആണ് മരിച്ചത്. സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത അബ്ദുള്‍ ഖാദറിന്റെ ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുറ്റിപ്പുറം- തിരൂര്‍ റോഡില്‍ മഞ്ചാടിയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. ഇന്നോവ കാറുമായുള്ള കൂട്ടിയിടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ ഇരുന്ന സ്ത്രീ തെറിച്ചുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നടുക്കുന്ന ദൃശ്യത്തില്‍ മുന്‍സീറ്റിലിരുന്ന അബ്ദുള്‍ ഖാദറും സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീഴുന്നത് കാണാം.

എതിര്‍ദിശയില്‍ നിന്ന് മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കാറാണ് ഇടിച്ചത്. കാര്‍ അമിത വേഗതയിലായിരുന്നു എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം. അബ്ദുള്‍ ഖാദര്‍ തത്ക്ഷണം തന്നെ മരിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടം നടന്ന സ്ഥലത്ത് റോഡിന് വീതിയുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഓയില്‍ ചോര്‍ന്നു; ബൈക്കുമായി കൂട്ടിയിടിച്ച് കാറിന് തീ പിടിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ