അമിത വേ​ഗതയിൽ വന്ന സ്കൂട്ടർ ബുള്ളറ്റിൽ ഇടിച്ചുകയറി; അധ്യാപകൻ ഉൾപ്പെടെ രണ്ടുപേർ മരിച്ചു   

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd August 2022 06:45 PM  |  

Last Updated: 22nd August 2022 06:45 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

കോട്ടയം: കടുത്തുരുത്തി പാലകരയിൽ ബുള്ളറ്റും അമിത വേ​ഗതയിലെത്തിയ സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ബുള്ളറ്റ് യാത്രികനായ ഞീഴൂർ ഐഎച്ച്ആർഡി കോളേജിലെ അധ്യാപകൻ തലയോലപറമ്പ് കാർത്തികയിൽ അനന്തു ഗോപി (28), സ്‌കൂട്ടർ യാത്രികനായ മുട്ടുചിറ മൈലാടുംപാറ  പേട്ടയിൽ അമൽ ജോസഫ്(23) എന്നിവരാണ് മരിച്ചത്.

 തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് അപകടം. അനന്തു  ഓടിച്ചിരുന്ന ബുള്ളറ്റിൽ മൂന്നുപേർ സഞ്ചരിച്ച സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിന്റെ അമിത വേഗത കണ്ട് അനന്തു ബുള്ളറ്റ് റോഡ് സൈഡിൽ ചേർത്ത് നിർത്തിയെങ്കിലും സ്‌കൂട്ടർ ബുള്ളറ്റിൽ  ഇടിക്കുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടർ യാത്രികരായ മുട്ടുചിറ ചാത്തംകുന്ന് കണ്ണമുണ്ടയിൽ രഞ്ജിത്ത് രാജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും നിസാരമായി പരിക്കേറ്റ മുട്ടുചിറ മാളിയേക്കൽ  ജോബി ജോസിനെ മുട്ടുചിറയിലുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 

മഴ മുന്നറിയിപ്പില്‍ മാറ്റം, കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ