ലോകായുക്ത നിയമഭേദഗതി ബില്‍ നാളെ നിയമസഭയില്‍; സിപിഎം-സിപിഐ ചര്‍ച്ച തുടരുന്നു

ബില്ലില്‍ സമവായം ഉണ്ടാക്കുന്നതിനായി സിപിഎമ്മും സിപിഐയും ചര്‍ച്ചകള്‍ തുടരുകയാണ്
പിണറായി വിജയൻ/ ഫയൽ ചിത്രം
പിണറായി വിജയൻ/ ഫയൽ ചിത്രം

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്‍ നാളെ നിയമസഭയില്‍ അവതരിപ്പിക്കും. ബുധനാഴ്ച അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ രണ്ട് പ്രധാന ബില്ലുകള്‍ ഒരുദിവസം കൊണ്ടുവരുന്നത് പ്രതിപക്ഷം എതിര്‍ത്തിരുന്നു. 

അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകന് പദവിയില്‍ ഇരിക്കാന്‍ ആകില്ലെന്ന ലോകായുക്ത വിധി വീണ്ടും ഹിയറിംഗ് നടത്തി സര്‍ക്കാറിന് തള്ളാമെന്ന പുതിയ വ്യവസ്ഥയാണ് നിയമഭേദഗതിയില്‍ കൊണ്ടുവരുന്നത്. അതേസമയം നിലവില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിലെ നിര്‍ദേശങ്ങളെ സിപിഐ എതിര്‍ക്കുകയാണ്. 

ബില്ലില്‍ സമവായം ഉണ്ടാക്കുന്നതിനായി സിപിഎമ്മും സിപിഐയും ചര്‍ച്ചകള്‍ തുടരുകയാണ്. പുതിയ നിര്‍ദേശങ്ങളും പരിഗണനയിലാണ്. മന്ത്രിമാര്‍ക്കെതിരായ ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് പരിശോധിക്കാം, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭ പരിശോധിക്കുക, എംഎല്‍എമാര്‍ക്കെതിരായ വിധിയില്‍ പുനഃപരിശോധന ചുമതല സ്പീക്കര്‍ക്ക് തുടങ്ങിയ നിര്‍ദേശങ്ങളാണ് പരിഗണനയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com