നവജാത ശിശു മരിച്ചു; തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ബന്ധുക്കള്‍; പൊലീസില്‍ പരാതി

ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ ആവശ്യമായ പരിശോധനകള്‍ നടത്തിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ചു. കുഞ്ഞിന്റെ മരണത്തിന് കാരണം ഡോക്ടറുടെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തി. മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദേശി ബിജീഷിന്റേയും അശ്വതിയുടേയും കുഞ്ഞാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണ കാരണം എന്താണെന്ന് വ്യക്തമാകു എന്ന് തലശ്ശേരി ആര്‍എംഒ അറിയിച്ചു. 

ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ ആവശ്യമായ പരിശോധനകള്‍ നടത്തിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. 25ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് തവണ വേദന വന്നിട്ടും പ്രസവിച്ചില്ല. പിന്നാലെ സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ചെയ്തില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. 

നേരത്തെ നടത്തിയ സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍കൊടി ചുറ്റിയ നിലയിലായിരുന്നു. പിന്നീട് പരിശോധനകള്‍ നടത്താതെ തന്നെ കഴുത്തില്‍ പൊക്കിള്‍കൊടി ചുറ്റിയ അവസ്ഥ മാറിയതായി ഡോക്ടര്‍ പറഞ്ഞെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. 

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ ചികിത്സാ പിഴവ് ആരോപിക്കുന്നത്. ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ തലശ്ശേരി പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com