വാളയാർ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ പോക്‌സോ കോടതി ഇന്ന് പരിഗണിക്കും 

ഒന്നാംപ്രതി വി മധു, ഷിബു എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: വാളയാർ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പാലക്കാട് പോക്സോ കോടതി ഇന്ന് പരിഗണിക്കും. ഒന്നാംപ്രതി പാമ്പാംപള്ളം കല്ലംകാട് വി മധു, ഇടുക്കി രാജാക്കാട് മാലുതൈക്കൽ വീട്ടിൽ ഷിബു എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. ഈ മാസം 10ന് കേസ് പരിഗണിച്ച പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി തുടരന്വേഷണത്തിന് സി ബി ഐയോട് നിർദേശിച്ചിരുന്നു.

കേരളാ-തമിഴ്‌നാട് അതിർത്തിയായ വാളയാറിൽ 13ഉം ഒൻപതും വയസുള്ള സഹോദരങ്ങളായ ദളിത് പെൺകുട്ടികളെ 2017 ജനുവരിയിലും മാർച്ചിലും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയതാണ് കേസ്.മൂത്ത കൂട്ടിയെ ജനുവരി 13നും ഇളയകുട്ടിയെ മാർച്ച് നാലിനുമാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രണ്ട് പേരും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

വാളയാർ കേസിൽ സിബിഐയുടെ നിലവിലെ കുറ്റപത്രം തള്ളി പുനരന്വേഷണത്തിന് ഉത്തരവിട്ട പാലക്കാട് പോക്സോ കോടതി സിബിഐയെ രൂക്ഷ ഭാഷയിലാണ് വിമ‍ശിച്ചത്. ‍‍സിബിഐ തന്നെ പുനരന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ സുപ്രധാന വിധി. കുട്ടികളുടേത് ആത്മഹത്യ തന്നെയാണ്. കൊലപാതകമാണെന്ന് സാധൂകരിക്കുന്നതിനുള്ള ഒരു തെളിവും ഇല്ലെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നത്. സിബിഐ സമർപ്പിച്ച രേഖകളും തെളിവുകളും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തിയ കോടതി, കൊലപാതക സാധ്യത കൂടി അന്വേഷിക്കണമെന്നും അവശ്യപ്പെട്ടു. 

ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു എന്നിവർ പ്രതികളാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു.. രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധുവും, പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പ്രതികളാണ്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com